കുങ്കിച്ചിറ
തൊണ്ടർനാട് പഞ്ചായത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രവുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് കുങ്കിച്ചിറ. കൊടുമല കുങ്കി എന്ന ധീരവനിതയുടെയും കേരളവർമ്മ പഴശ്ശിരാജാവിന്റെയും ചരിത്രസ്മരണകളും ഐതിഹ്യങ്ങളും ഉറങ്ങിക്കിടക്കുന്ന ഒരു പ്രദേശമാണിത്.
പഴമക്കാരുടെ വിശ്വാസപ്രകാരം കൊടുമല കുങ്കിയുടെ കോട്ടയുടെയോ കളരിയുടെയോ അവശിഷ്ടങ്ങൾ ഈ പ്രദേശത്ത് ഇപ്പോഴും കാണാൻ സാധിക്കും. കുങ്കിച്ചിറയും അതിന്റെ പരിസര പ്രദേശങ്ങളും ഈ നാടിന്റെ സംസ്കാരസമ്പന്നമായ ഒരു പഴയകാലത്തെയാണ് ഇന്നത്തെ തലമുറയ്ക്ക് ഓർമ്മിപ്പിച്ചു നൽകുന്നത്.