ബജറ്റ് 2026-27
ANNUAL BUDGET
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
വാർഷിക ബജറ്റ് 2026 - 2027
പ്രകൃതിയുടെ അനുഗ്രഹീതമായ കരവിരുതിൽ അലംഘനീയമായ നമ്മുടെ പഞ്ചായത്ത് ഭാവിയിൽ ഏറ്റവും നല്ല ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറും എന്നത് യാഥാർത്ഥ്യമാണ്.
വിസ്തൃതിയിൽ വലിയതാണെങ്കിലും ജനസംഖ്യയിൽ അത്രത്തോളമില്ലാത്ത നമ്മുടെ പഞ്ചായത്ത് വനനിബിഡമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആദിവാസി സമൂഹങ്ങൾ ഗണ്യമായ തോതിൽ അധിവസിക്കുന്ന പ്രദേശം എന്ന നിലയിൽ വികസന മേഖല കൂടുതൽ വിപുലമാക്കേണ്ടത് അനിവാര്യമാണ്.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പാർപ്പിട മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ ബജറ്റ് പ്രത്യേക പ്രാധാന്യം നൽകുന്നു.
സ്വയംതൊഴിൽ മേഖലകൾ സൃഷ്ടിക്കാനും യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഒരുക്കാനും കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഈ ബജറ്റ് ദിശാബോധം നൽകുന്നു.
കാർഷിക മേഖലയിലെ സമ്പന്നമായ പാരമ്പര്യം നമുക്കുണ്ടായിരുന്നുവെങ്കിലും പ്രതിസന്ധികൾ കാരണം ജനങ്ങളിൽ ഈ മേഖലയോടുള്ള വിരക്തി വർധിച്ചിട്ടുണ്ട്. അതിനെ മാറ്റിമറിക്കുന്ന വികസന കാഴ്ചപ്പാടാണ് ഈ ബജറ്റിന്റെ ലക്ഷ്യം.
2026-27 വർഷത്തെ ബജറ്റ് നമ്മുടെ പഞ്ചായത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ക്രിയാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ്. കാർഷിക മേഖലയ്ക്കും പാർപ്പിട പ്രശ്നങ്ങൾക്കും മുൻതൂക്കം നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനവും ടൂറിസം സാധ്യതകളെയും മുന്നിൽ കണ്ട് പ്രചോദനാത്മകമായ പ്രവർത്തനങ്ങൾക്ക് ഈ ബജറ്റ് ഊന്നൽ നൽകുന്നു.