പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

എസ്.എം പ്രമോദ് മാസ്റ്റർ

പ്രസിഡൻ്റ്

പ്രീത രാമൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ആലിക്കുട്ടി ആറങ്ങാടൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷെബീറ മൊയ്തു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിന്റോ കല്ലിങ്കൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന വർഗ്ഗീസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം- കോറോം , തൊണ്ടർനാട് പി ഒ, മാനന്തവാടി താലൂക്ക്

വാർഡുകൾ-17 എണ്ണം

നിയമസഭ മണ്ഡലം - മാനന്തവാടി

ലോകസഭ മണ്ഡലം - വയനാട്

വില്ലേജുകൾ- കാഞ്ഞിരങ്ങാട്, തൊണ്ടർനാട്

വിസ്ത്യതി-131.15 ച കീ മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വീരപഴശ്ശിരാജാവിന്‍റെ ചരിത്ര സ്മരണകൾ ഉറങ്ങുന്ന വയനാട്ടിലെ തൊണ്ടർനാട് എന്ന പ്രദേശത്തിന്‍റെ ഭൂപ്രകൃതിയും ജനജീവിതവും വില്യം ലോഗന്‍റെ പ്രശസ്തമായ 'മലബാർ മാനുവൽ' എന്ന ഗ്രന്ഥത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ പാരമ്പര്യ നെൽകൃഷിയും കൂലിയായി നെല്ല് നൽകുന്ന 'വല്ലി' (ബാർട്ടർ) സമ്പ്രദായവും നിലനിന്നിരുന്ന ഇവിടെ, 1940-50 കളിലുണ്ടായ ശക്തമായ ജനകീയ കുടിയേറ്റമാണ് മരച്ചീനിയും കാപ്പിയുമടക്കമുള്ള പുത്തൻ വിളകളും വലിയ കാർഷിക പുരോഗതിയും കൊണ്ടുവന്നിട്ടുണ്ട്

കൂടുതൽ വായിക്കുക