🏠 കെട്ടിട നികുതി പിഴയില്ലാതെ അടയ്ക്കാനുള്ള അവസാന തീയതി 📅 സെപ്റ്റംബർ 30, 2026. കുടിശ്ശികയുള്ള മുഴുവൻ നികുതിയും ഉടൻ തന്നെ അടച്ച് പിഴയും മറ്റ് നിയമ നടപടികളും ഒഴിവാക്കുക. 💻 നികുതിദായകർക്ക് കെ-സ്മാർട്ട് വഴി വീട്ടിലിരുന്നുതന്നെ നികുതി അടയ്ക്കാം.
സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ 2026

September 28, 2026

സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ 2026

പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്  “സ്വച്ഛതാ ഹി സേവാ – കയ്യോട് കൈ 2026” ക്യാമ്പയിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം സെപ്റ്റംബർ 26-ന് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.

മത്സരം ബഹുമാനപ്പെട്ട തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുചിത്വം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.

photo